
‘ഫോഗട്ട് മരിച്ചു പോകും എന്നു വരെ കരുതി’; സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ഫോഗട്ടിന്റെ കോച്ച്; ചർച്ചയായതോടെ പിൻവലിച്ചു
പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിനായി ഭാരം കുറക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ തീവ്രശ്രമത്തെകുറിച്ച് മനസ്സ് തുറന്ന് കോച്ച് വോളർ അകോസ്. ഒരു നിമിഷം വിനേഷ് മരിച്ച് പോവുമെന്ന് വരെ കരുതിയതായി കോച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അത് പിൻവലിക്കുകയായിരുന്നു. ‘സെമി ഫൈനലിന് ശേഷം ഫോഗട്ടിന് 2.7 കിലോഗ്രാം ഭാരം വർധിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം അവള്‍ നിര്‍ത്താതെ പരിശീലിച്ചു. പക്ഷെ ഒന്നരക്കിലോ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട…