
ഒളിമ്പിക്സ് യോഗത്തിൽ പങ്കെടുത്ത് ഖത്തർ അമീർ
ഒളിമ്പിക്സിന് കൊടി ഉയരുന്നതിന് മുന്നോടിയായി പാരിസിൽ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 142മത് സെഷനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഐ.ഒ.സി അംഗം എന്ന നിലയിലാണ് കമ്മിറ്റിയുടെ സുപ്രധാന യോഗത്തിൽ അമീറും പങ്കെടുത്തത്. പ്രസിഡന്റ് ഡോ. തോമസ് ബാഹ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒളിമ്പിക് എക്സിക്യൂട്ടിവ് ഓഫിസ് അംഗങ്ങൾ, ഐ.ഒ.സി അംഗങ്ങൾ, അന്താരാഷ്ട്ര ഫെഡറേഷൻ ഭാരവാഹികൾ, വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റി ഭാരവാഹികൾ എന്നിവരായിരുന്നു അംഗങ്ങൾ. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്…