
ആൻറിബയോട്ടിക്കുകൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചില ആൻറിബയോട്ടിക്കുകൾ
ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ആരോഗ്യമേഖലയിലെ വൻ കുതിച്ചുചാട്ടമായിരുന്നു. ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകൾ പലരെയും കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു! ഇത്തരം അണുബാധകൾക്ക് അന്നു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് കുട്ടികൾ വിവിധ അണുബാധ മൂലം മരിച്ചിരുന്നു. ലോകത്തിലെ അഞ്ച് പഴയ ആൻറിബയോട്ടിക്കുകളെക്കുറിച്ച് അറിയൂ. 1. പെൻസിലിൻ കണ്ടുപിടിച്ച വർഷം: 1928 ശാസ്ത്രജ്ഞൻ: അലക്‌സാണ്ടർ ഫ്‌ലെമിംഗ് രാജ്യം: യുണൈറ്റഡ് കിംഗ്ഡം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആൻറിബയോട്ടിക്കാണ് പെൻസിലിൻ. 1928-ൽ അലക്‌സാണ്ടർ ഫ്‌ലെമിംഗ് തൻറെ ലാബിൽ വച്ച് ആകസ്മികമായാണ് പെൻസിലിൻ…