ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ

അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ ആ​മ​സോ​ണി​ൽ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ന​ഗ​ര​ങ്ങ​ളു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ലേ​സ​ർ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ശൃം​ഖ​ല​കളുള്ള, പൂ​ർ​ണ​മാ​യ ക​ണ്ടെ​ത്ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലി​തു​മാ​ണ്. ഇ​ക്വ​ഡോ​റി​ലെ ഉ​പാ​നോ ന​ദീ​ത​ട​ത്തി​ലെ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളു​ടെ കി​ഴ​ക്ക​ൻ താ​ഴ്​വ​ര​യി​ലാ​ണ് പു​രാ​ന​ഗ​ര​ശേ​ഷി​പ്പു​ക​ൾ. 20 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്വ​ഡോ​ർ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ താ​ഴ് വ​ര​യി​ൽ ന​ട​ന്ന​ത്. ലി​ഡാ​ർ…

Read More

ബ്രിട്ടീഷുകാരനെ ഇനിയും കാത്തിരിക്കുന്നത് സ്ത്രീകളുടെ നീണ്ടനിര; 180 സ്ത്രീകളിലായി 51കാരന് 200 കുട്ടികൾ

പേര് ജോ, പ്രായം 51, ആരോഗ്യവാൻ, സുമുഖൻ. അതൊന്നുമല്ല സംഭവം, ഇംഗ്ലീഷുകാരനായ ജോ 200 കുട്ടികളുടെ അച്ഛനാണ്! 180 സ്ത്രീകളിലാണ് അദ്ദേഹത്തിന് 200 കുട്ടികൾ ജനിച്ചത്.  ജോയിൽനിന്നു ഗർഭവതികളാകാൻ ഇപ്പോഴും സ്ത്രീകളുടെ നീണ്ടനിരയാണുള്ളത്. പക്ഷേ, അന്പത്തൊന്നുകാരനായ ജോ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അപ്പോൾ കുട്ടികൾ എങ്ങനെ ജനിച്ചുവെന്നല്ലേ, ജോ ഒരു ബീജദാതാവാണ്. ജോയുടെ പ്ര​ത്യു​ൽ​പാ​ദ​ന​ശേ​ഷി ശ​ക്ത​മാ​ണ്. ബീജദാതാവു പുലർത്തേണ്ട ജീവിതചര്യകൾ കൃത്യമായി പാലിക്കുന്ന വ്യക്തിയാണ് ജോ. അതുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്നും ജോ വെളിപ്പെടുത്തുന്നു. മാത്രമല്ല, തനിക്ക്…

Read More

‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മജൻ

താൻ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലില്‍ കിടന്നതെന്നും കോളജില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാമത്തെ ജയില്‍വാസമെന്നും ധർമജൻ വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധര്‍മജൻ തടവുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു….

Read More

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്‌റ്റർ വഴി കൊച്ചിയിലെക്ക് അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ…

Read More

ഭാര്യയെയും മകളെയും മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ ഗഞ്ചം ജില്ലയിലെ കെ. ഗണേഷ് പത്ര (25) ആണ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പ് ഗണേശിനെതിരെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗണേശിന്റെ ഭാര്യ ബസന്തി പത്ര, മകള്‍ ദേബസ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവദിവസം യുവാവ് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്….

Read More

ശബരിമല സന്നിധാനത്ത് ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു

ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വ്യാഴാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. ആൻറി സ്നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ലെന്ന് ഡോക്ടർ പറഞ്ഞു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആൾക്കാണ് പാമ്പുകടി ഏൽക്കുന്നത്.

Read More

ആലുവ കേസ്; ശിക്ഷ വിധി നാളെ

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാളെ ശിക്ഷ വിധി. കേസിൽ ബിഹാർ സ്വദേശി അസ്ഫാക്ക് ആലമാണ് ഏക പ്രതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ പറയുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന്…

Read More

ആറാം ക്ലാസുകാരന് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർ‌ദ്ദനം; പരാതിയുമായി മാതാപിതാക്കൾ

ആറാം  ക്ലാസുകാരന് അദ്ധ്യാപകനിൽ നിന്ന് ക്രൂരമ‌ർദ്ദനം ഏറ്റതായി പരാതി. കൊല്ലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ റിയാസിനെതിരെയാണ് മാതാപിതാക്കൾ പരാതി ഉന്നയിച്ചത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താലാണ് മ‌ർ‌ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവായ രാജീവ് പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് വീട്ടിൽവന്ന കുട്ടി നല്ല ക്ഷീണിതനായിരുന്നുവെന്നും കണ്ണുകൾ ചുവന്ന നിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തന്നോട് കാര്യമെന്താണെന്ന് മകൻ പറഞ്ഞില്ല. വീട്ടിലെത്തി സഹോദരിയോടാണ് മർദ്ദനമേറ്റ വിവരം പറഞ്ഞത്. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മകനെ…

Read More

 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു. താനൂർ കാരാട് പഴയവളപ്പിൽ ഫസലു–അഫ്നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണു മരിച്ചത്. രാവിലെ 9.30നാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണു നിഗമനം. ഹോളോ ബ്രിക്സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. ശ‌ബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്നു കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ…

Read More

അസ്‍മിയ‍യുടെ ആത്മഹത്യ: കലക്ടർക്ക് കത്ത് നൽകി പൊലീസ്

ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കലക്ടർക്ക് കത്തു നൽകി. മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളജ്…

Read More