ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിൽ വീണു ; കാലിലൂടെ ബസ് കയറി ഇറങ്ങി , വയോധിക മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത…

Read More

76കാരിയെ പീഡിപ്പിച്ച കേസ്; കായംകുളത്ത് 25കാരൻ അറസ്റ്റിൽ

കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു ; സംഭവം ഇടുക്കി നെടുങ്കണ്ടത്ത്

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസിയാണ് മരിച്ചത്. ​ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. വീട്ടിലെ ആട്ടിൻ കൂടിനുള്ളിൽ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് അന്വേഷിച്ച് പോയതായിരുന്നു തുളസി. ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇവിടെ നിന്നാണ് തുളസിക്ക് നേരെ തേനീച്ച ആക്രമണമുണ്ടായത്. ആദ്യം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി…

Read More

ഓൺലൈൻ റമ്മി കളിക്കാൻ പണത്തിനായി 80കാരിയുടെ മാല കവർന്നു; പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല പൊട്ടിച്ചതിലൂടെ പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ…

Read More

ഫ്ലാറ്റിൽ കയറി മോഷണം; ദമ്പതികളെ ബന്ധികളാക്കി, വയോധിക മരിച്ചു

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പ്രായമായ ദമ്പതികളെ ബന്ധികളാക്കി മോഷണം. ദമ്പതികളുടെ വായിൽ ടേപ്പ് ഒട്ടിച്ച ശേഷമാണ് മോഷ്ടാക്കൾ ഇരുവരേയും ബന്ധികകളാക്കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ 70 വയസുകാരി മരണപ്പെടുകയും ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് സംഭവം ഉണ്ടായത്. വീട്ടില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. 75 വയസുകാരനായ മദന്‍ മോഹന്‍ അഗര്‍വാളും 70 വയസുകാരിയായ ഭാര്യ സുരേഖ അഗര്‍വാളും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് മൂന്ന് പേര്‍ അടങ്ങിയ മോഷ്ടാക്കളുടെ സംഘം…

Read More