
‘അന്ന് അമ്മയാകണമെന്ന് തോന്നി, കുഞ്ഞിന്റെ പേര് ടാറ്റൂ ചെയ്തു; എന്നാൽ ഇപ്പോൾ….’; പാർവതി
സിനിമാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമാ രംഗത്ത് പാർവതി സജീവ സാന്നിധ്യമാണിപ്പോൾ. ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവതി പറയുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഏഴ് വയസായപ്പോൾ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു. 27 വയസൊക്കെയായപ്പോൾ മിക്കവാറും അഡോപ്റ്റ് ചെയ്യുമായിരിക്കും അമ്മേ, പൊരുത്തപ്പെട്ട് ഒന്നും നടക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര്…