ഇന്ത്യൻ സൈന്യത്തെ പാക് ജനത കാണുന്നത് ഇങ്ങനെ; വിവാദമായി സായ് പല്ലവിയുടെ പഴയ അഭിമുഖത്തിലെ പരാമർശം

ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ 31 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷൻ പുരോഗമിക്കുന്നതിനിടയിൽ സായ് പല്ലവിയുടെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.2020 ലുള്ളതാണ് ഈ അഭിമുഖം. ഇതിൽ ഇന്ത്യൻ സൈന്യത്തെപ്പറ്റി നടി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. നക്‌സലുകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സായ് പല്ലവി. ഇന്ത്യൻ സൈന്യം പാക് ജനങ്ങളെ ഭീകരരായിട്ടാണ് കാണുന്നതെന്നും പാകിസ്ഥാൻ ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്….

Read More