
ബഹ്റൈനിലെ പഴയ സൂഖിലുണ്ടായ തീപിടുത്തം ; വ്യാപിരികളും തൊഴിലാളികളും ആശങ്കയിൽ
രാജ്യത്തിന്റെ തലസ്‌ഥാനമായ മനാമയിലെ പഴയ സൂഖിനെ ചാമ്പലാക്കിയ അഗ്നിബാധ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും അതുണ്ടാക്കിയ ആഘാതത്തിന്റെ കനൽ ഇപ്പോഴും അവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും മനസിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. തങ്ങൾ ഏറെക്കാലം അധ്വാനിച്ച് പടുത്തുയർത്തിയ സൂഖ് ഇപ്പോൾ ഒരു ചാരമായി മുന്നിൽ നിൽക്കുമ്പോൾ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് കടകളിലുണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോഴും ആശങ്കയുടെ നിഴലിൽ ഒരെത്തും പിടിയും കിട്ടാതെ പകച്ചിരിക്കുകയാണ്. മുഴുവനും കത്തിച്ചാമ്പലായ കടകൾ മുതൽ അഗ്നിബാധയുടെ പുകയേറ്റ് നശിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തവരും…