കൃഷിയിടത്തിൽ നിന്ന് കോളിഫ്ലവർ പറിച്ചു; വൃദ്ധയായ മാതാവിനെ കെട്ടിയിട്ട് തല്ലി മകൻ

കോളിഫ്‌ളവർ പറിച്ച പ്രായമായ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ച മകൻ അറസ്റ്റിൽ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ള ശത്രുഘ്ന മഹന്തയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മർദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാൻ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മർദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുള്ളത്. മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ്…

Read More

വൃദ്ധ മാതാവിന് ക്രൂരമദനം ; മകൻ അറസ്റ്റിൽ

ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ സ്വദേശി ഷിബു സൈമണിനെയാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്ലാന്തറ വീട്ടിൽ കുഞ്ഞമ്മ സൈമൺ (78) നാണ് മകന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ സൈമൺ മാതാവ് മൂത്ത മകന്‍റെ വീട്ടിലേക്ക് പോകാത്തതിൽ പ്രകോപിതനായാണ് ആക്രമണം. അമ്മയും മകനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സ്റ്റീൽ പാത്രം ഉപയോഗിച്ച് തലക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ കുഞ്ഞമ്മ…

Read More