
പഴക്കം ചെന്ന മെട്രോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ ആർടിഎ
പഴക്കം ചെന്ന മെട്രോ ട്രെയിനുകളുടെയും ട്രാക്കുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 189 കിലോമീറ്റർ നീളത്തിൽ റെഡ്, ഗ്രീൻ ലൈനുകളുടെ ഗ്രൈൻഡിങ്ങും 79 ട്രെയിനുകളുടെ അറ്റകുറ്റപ്പണികളുമാണ് പൂർത്തിയായത്. മെട്രോ ആസ്തികളുടെ സുരക്ഷയും സുസ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു. ഉപയോഗവും ഘർഷണവും മൂലം ട്രാക്കുകളിലുണ്ടാവുന്ന തേയ്മാനം പരിഹരിക്കുന്നതിന് ഗ്രൈൻഡിങ് നടത്തുകയാണ് ചെയ്തത്. ഇതുവഴി റെയിൽ പാളങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനാവും. 16 ഗ്രൈൻഡിങ് സ്റ്റോണുകളുള്ള ഏറ്റവും…