
അതിർത്തി തർക്കത്തിനിടെ മർദനമേറ്റ വൃദ്ധൻ മരിച്ചു ; സംഭവം എറണാകുളം ആലുവയിൽ , പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്
കൊച്ചി ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് എന്ന 68 കാരനാണ് മരിച്ചത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ…