
റിയാദ് ഒലയയിലെ പാർക്കിംങ് ; 40 ശതമാനം വർധിപ്പിക്കും , കരാറിൽ ഒപ്പ് വച്ചു
റിയാദിലെ ഒലയ പരിസരത്ത് പാർക്കിങ് 40 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതി കരാർ ഒപ്പുവെച്ചു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗമായ റിമാറ്റ് റിയാദ് ഡെവലപ്മെന്റ് കമ്പനിയും നാഷനൽ മവാഖിഫ് കമ്പനി ഫോർ മാനേജ്മെന്റ്, ഓപറേഷൻ ആൻഡ് മെയിന്റനൻസ് ലിമിറ്റഡുമാണ് കരാർ ഒപ്പുവെച്ചത്. ഒലയയിൽ ബി.ഒ.ടി പാർക്കിങ് പദ്ധതി ഒരുക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമുള്ള സമയം പരമാവധി കുറക്കുന്നതാണിത്. സ്ഥലത്തെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മലിനീകരണവും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പാർക്കിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കരാർ സംഭാവന ചെയ്യും. പാർക്കിങ്…