യുക്രൈൻ ഡ്രോൺ ആക്രമണം ; എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം നിർത്തിവച്ചതായി റഷ്യ

റഷ്യന്‍ പ്രദേശങ്ങളിലേക്ക് യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്നും ഒരു എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നതായും റഷ്യ. കുറഞ്ഞത് 103ലധികം ഡ്രോണുകള്‍ വെടിവച്ചിട്ടതായി മോസ്കോ അറിയിച്ചു. റഷ്യയിലെ തെക്കൻ ക്രാസ്‌നോദർ മേഖലയിലെ സ്ലാവ്യൻസ്‌കിലെ എണ്ണ ശുദ്ധീകരണശാലയുടെ പ്രദേശത്ത് ആറ് ഡ്രോണുകൾ തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.ആക്രമണത്തെ തുടർന്ന് റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെച്ചതായി ഇന്റർഫാക്‌സ് വാർത്താ ഏജൻസി അറിയിച്ചു. മുന്‍പ് യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെക്കാള്‍ വലുതാണെന്നും അവയിൽ സ്റ്റീൽ ബോളുകൾ ഉൾപ്പെടുന്നുവെന്നും റിഫൈനറിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യന്‍…

Read More