
ഈജിപ്ഷ്യൻ തീരത്ത് എണ്ണ പര്യവേഷണത്തിന് ഒരുങ്ങി ഖത്തർ എനർജി
ഈജിപ്ഷ്യൻ തീരത്ത് നിന്നും പത്ത് കിലോമീറ്റർ ഉൾക്കടലിലായി എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിന് കരാറിലെത്തി ഖത്തർ എനർജി. മെഡിറ്ററേനിയൻ കടലിലെ നോർത്ത് അൽ ദാബ (എച്ച് ഫോർ) ബ്ലോക്കിന്റെ പര്യവേക്ഷണത്തിൽ 23 ശതമാനത്തിന്റെ ഓഹരികളാണ് പ്രവർത്തന ചുമതല വഹിക്കുന്ന അമേരിക്കൻ ഊർജ കമ്പനിയായ ഷെവ്റോണിൽനിന്നും ഖത്തർ എനർജി സ്വന്തമാക്കുന്നത്.വിവിധ മേഖലകളിലെ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പുറംകടലിലേക്കും ഖത്തർ എനർജിയുടെ പ്രവേശനം. ഷെവ്റോണിനാണ് 40 ശതമാനം ഓഹരികളുള്ളത്. വുഡ്സൈഡ് 27 ശതമാനവും, ഈജിപ്ഷ്യൻ…