
ഉമ്മൻചാണ്ടി ജനകീയത മുഖമുദ്രയാക്കിയ അതുല്യനായ രാഷ്ട്രീയ നേതാവ് ; ജിദ്ദ ഒ ഐ സി സി
ജനങ്ങൾക്കു വേണ്ടി സമർപ്പിത ജീവിതം നയിക്കുകയും ജനകീയത മുഖമുദ്രയാക്കുകയും ചെയ്ത അതുല്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്തു ജ്വലിച്ചുനിന്ന ഉമ്മൻചാണ്ടി നന്മയുടെയും കരുതലിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ജനസമ്പർക്ക പരിപാടി സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നെന്നും 11 ലക്ഷം ആളുകൾക്ക് 242 കോടിയുടെ വിവിധങ്ങളായ സഹായങ്ങൾ നൽകുവാൻ കഴിഞ്ഞത് ജനമനസ്സിൽ മായാതെ…