
നിവിൻ പോളിക്കടക്കം അഡ്വാൻസ് കൊടുത്ത സിനിമയാണ്, വലിയ പ്രൊജക്ട് ആയപ്പോൾ അത് അടിച്ചോണ്ട് പോയി; സാന്ദ്ര തോമസ്
പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ഓരോ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരികയാണ് നിർമാതാവ് സാന്ദ്ര തോമസ്. അസോസിയേഷൻ ഭാരവാഹികളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ സാന്ദ്ര തോമസ് മടിക്കുന്നില്ല. പൊതുവെ ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും പ്രബലരുടെ പേരെടുത്ത് പറയാൻ പലരും മടിക്കാറുണ്ട്. എന്നാൽ സംഘടനയുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സാന്ദ്ര ഭാരവാഹികളിലൊരാളായ ജി സുരേഷ് കുമാറിനെതിരെ വരെ പരസ്യമായ ആരോപണം ഇതിനകം ഉന്നയിച്ചു. ഇപ്പോഴിതാ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നീക്കങ്ങൾ കാരണം തനിക്ക് നഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. 24 ന്യൂസിൽ…