‘വധഭീഷണി’; റോബിൻ ബസ് നടത്തിപ്പുകാരനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥർ

റോബിൻ ബസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി. ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, കോടതി വിധി എതിരായതിനാൽ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോൾ ഈ വധഭീഷണി ആരോപണം ഉയർത്തിയിരിക്കുന്നതെന്നാണ് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറയുന്നത്. പത്തനംതിട്ട എസ്.പി. ഓഫീസിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട്…

Read More

കിലോ കണക്കിന് സ്വർണം,14 ഐഫോൺ; തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. തെലങ്കാന സ്റ്റേറ്ര് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്രി (ടിഎസ്ആർഇആർഎ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്രൻ ഡെവലപ്മെന്റ് അതോറിറ്റി (എച്ച്എംഡിഎ) മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്. നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് അനധികൃതമായി പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തൽ. ശിവ ബാലകൃഷ്ണൻ വരവിൽ കവിഞ്ഞ്…

Read More

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്നു; കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി ചെയ്യണം: മന്ത്രി മുഹമ്മദ് റിയാസ്

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്.  കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍…

Read More

കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച്‌ ഹൈക്കോടതി

തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജയിലില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരെ മൂന്നാം മുറ പോലുള്ള രീതികള്‍ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു.  വിയ്യൂര്‍ ജയിലില്‍ ഉദ്യോഗ്സ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്‍കിയ…

Read More

ഇനി കെട്ടിട വിസ്തീർണം അളക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല; നിയമ ഭേതഗതി ബിൽ പാസാക്കി നിയമസഭ

സംസ്ഥാനത്ത് കെട്ടിട നിയമ ഭേതഗതി ബിൽ നിയമസഭയിൽ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പോയി അളവ് എടുക്കേണ്ടതില്ല.പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്തിമ അനുമതി നൽകുന്ന വിസ്തീർണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിന് പകരം അഡീഷണൽ നികുതി എന്നും മാറ്റിയിട്ടുണ്ട്.നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപെടുത്തിയാണ് നികുതി നിശ്ചയിച്ചിരുന്നത്. 

Read More

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു. ഏഷ്യൻ രാജ്യത്ത് ആപ്പിളിന്റെ പ്രത്യാശയെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം എന്ന് കരുതപ്പെടുന്നു.

Read More

വീടുകളിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ തള്ളുന്നു; സർക്കുലർ

വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ നിക്ഷേപിക്കുന്നതിനെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സർക്കുലർ. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങൾ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരിൽനിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫിസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ്…

Read More