ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും; പുതിയ നീക്കവുമായി ഗതാഗതമന്ത്രി

ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിൾ ഓഫീസിൽ കയറി കമ്പ്യൂട്ടറിൽ പാസ്വേര്‍ഡ് അടിച്ച് കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും. പക്ഷെ നിങ്ങൾ ആലോചിക്കേണ്ടത് ഓഫീസിൽ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നോപ്പോൾ ആരും ഓഫീസിൽ കയറ്റരുതെന്ന് നിര്‍ദേശം നൽകി എന്നായിരിക്കും. എന്നാൽ ആര്‍ക്കും…

Read More

മക്കയിലെ വ്യാപര കേന്ദ്രങ്ങളിൽ പരിശോധനയുമായി അധികൃതർ ; 35 കടകളിൽ നിയമ ലംഘനം കണ്ടെത്തി

ഹ​ജ്ജ് കാ​ല​ത്തി​ന്​ ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ലും മ​ക്ക​യി​ലെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ആ​രോ​ഗ്യ സു​ര​ക്ഷ നി​യ​മ​ങ്ങ​ളും ഭ​ക്ഷ്യ​നി​ർ​മാ​ണ വി​ത​ര​ണ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നും അ​ന​ധി​കൃ​ത തെ​രു​വ് വാ​ണി​ഭ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​ക്ക​യി​ലെ മാ​ർ​കറ്റു​ക​ൾ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫ്തീ​രി​യ​ക​ൾ, ഭ​ക്ഷ്യ​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ധി​കൃ​ത​ർ ഹ​ജ്ജ് സീ​സ​ണി​ൽ 85 ത​വ​ണ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ൾ​ക്കി​ട​യി​ൽ…

Read More

ടി.പി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ഉത്തരവിറക്കി മുഖ്യമന്ത്രി

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ നൽകിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിൻറെ സബ്മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തിൽ…

Read More

 ‘പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു’: വെളിപ്പെടുത്തലുമായി അതിജീവിത 

വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ വീട്ടമ്മ പേരൂർക്കട പൊലീസ് ക്യാംപിലെ അസിസ്റ്റന്റ് കമാൻഡന്റ് നിഷോർ സുധീന്ദ്രനെതിരെയാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംഭവം രേഖാമൂലം അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഇവർ പറയുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് 24 മണിക്കൂറിനകം തനിക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ്…

Read More

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി ; കവർന്നത് 25 ലക്ഷം രൂപ , പൊലീസിൽ പരാതി നൽകി വീട്ടുടമ

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന ആറംഗ സംഘം 25 ലക്ഷം രൂപ കവർന്നു. തട്ടിപ്പാണെന്ന് പിന്നീട് മനസിലായതോടെ വീട്ടുടമ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ആറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച രണ്ട് ജീവനക്കാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലാണ് സംഭവം. മാതുംഗ ഏരിയിലെ പ്രശസ്തമായ ഒരു കഫേയുടെ ഉടമയുടെ വീട്ടിലാണ് തട്ടിപ്പ് സംഘമെത്തിയത്. സിയോൺ ആശുപത്രിയുടെ…

Read More

മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു

മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇൻഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് വിളിച്ചു വരുത്തിയത് ചോദ്യം ചെയ്യൽ. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്ന് ഹാജരായില്ല. ആരോഗ്യ പ്രശ്‌നങ്ങൾ അറിയിച്ച് മറുപടി നൽകുമെന്നാണ് വിവരം. എക്‌സാലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ആരോപണം കള്ളപ്പണം…

Read More

കപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി; പ്രസ്താവനയുമായി ഇറാൻ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് അവസരമൊരുങ്ങിയത്. ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിൻ്റെ വിശദാംശങ്ങൾ പിന്തുടരുകയാണെന്നും ഉടൻ തന്നെ ഇന്ത്യൻ സർക്കാരിൻ്റെ പ്രതിനിധികൾക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. ​​അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി…

Read More

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇഡി; സമൻസ് അയച്ചു

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥനു ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻറെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെൻറ്…

Read More

കേരളത്തിൽ ഇഡി വരട്ടെ; കാണാം ഒന്നും നടക്കാൻ പോകുന്നില്ലെന്ന് മുഹമ്മദ് റിയാസ്

മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലും ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്. കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് ‘ഒന്നും നടപ്പാവാൻ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു. പിണറായി വിജയനെതിരെ കേന്ദ്ര…

Read More

അതിരപ്പള്ളിയിലെത്തിയ കൊമ്പൻ ആന അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

തൃശൂർ അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ​ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ​ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More