സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്; ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിന് പിടിക്കുന്നു: സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നുമില്ലെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ്‌ തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്‍റെ പരാമര്‍ശം.

Read More

‘ജനകീയ പ്രതിഷേധം സ്വഭാവികം’; കാട്ടാന ആക്രമണത്തിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല: മന്ത്രി

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. അപകടം അറിഞ്ഞ ഉടൻ തന്നെ കലക്ടരുമായി ബന്ധപ്പെട്ടു. അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘർഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടികൾ ആലോചിച്ചിട്ടുണ്ട്….

Read More

ശ്രീകോവിലിനുള്ളിൽ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികള്‍

‌പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ അർധമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് അധികൃതർ. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ന്യൂസ് എക്‌സ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആചാര ലംഘനം ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്.തുടർന്ന് ഇളയരാജ അർധമണ്ഡപത്തിന് പുറത്ത് നിന്ന് പൂജ നടത്തുകയും, അദ്ദേഹത്തെ പൂജാരികൾ ഹാരമണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻറ് ഡിപ്പാര്‍ട്ട്മെൻറ് ഒരുക്കിയ സ്വീകരണവും…

Read More

ഓഫീസിൽ പൊതുജനങ്ങളെ വിലക്കി ; ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം

ഓ​ഫി​സി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ വി​ല​ക്കി​യ മൂ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഓ​ഫി​സി​ൽ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ ഇ​മാ​റാ​ത്തി സം​സ്‌​കാ​ര​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍മി​പ്പി​ച്ചു. ‘ജ​ന​ങ്ങ​ള്‍ക്കു​മു​ന്നി​ല്‍ തു​റ​ന്ന വാ​തി​ലാ​ണ് യു.​എ.​ഇ​യു​ടെ ന​യം. പൊ​തു​ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നും അ​വ​രു​ടെ ജീ​വി​തം ല​ളി​ത​മാ​ക്കാ​നു​മാ​ണ് സ​ര്‍ക്കാ​റി​ന്‍റെ മു​ന്‍ഗ​ണ​ന. അ​ത്​ മാ​റി​യി​ട്ടി​ല്ലെ​ന്നും ദു​ബൈ​യു​ടെ ന​യം മാ​റി​യെ​ന്ന് ക​രു​തു​ന്ന​വ​രെ മാ​റ്റു​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ​ര്‍ക്കാ​റി​ന്‍റെ മി​സ്റ്റ​റി ഷോ​പ്പ​ര്‍ സം​രം​ഭ​ത്തി​ലൂ​ടെ​യാ​ണ് ഗു​രു​ത​ര…

Read More

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും; സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പേര് പുറത്ത് വിടണം: മുഖ്യമന്ത്രിക്ക് കത്തു നല്‍കി സതീശന്‍

സര്‍വീസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ…

Read More

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

Read More

പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനം വിലയിരുത്തി ഉദ്യോഗസ്ഥർ

യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.)ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു. താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും പൊതുമാപ്പ് കേന്ദ്രത്തിലെ ഫോളോപ്പ് സെക്‌ഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ.ക്ക് മേജർ…

Read More

ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം 3 പേരെ പിരിച്ചുവിട്ടു; സന്ദീപ് ഘോഷിനെ വീണ്ടും പുറത്താക്കി

കൊൽക്കത്ത ആ.ർജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം മൂന്നു പേരെ ബംഗാൾ സർക്കാർ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിൻസിപ്പൽ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടർന്ന് 12-ാം തീയതിയാണ് സുഹൃത ചുമതലയേൽക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിൻസിപ്പലും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു. പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരു കൂട്ടം…

Read More

8 മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് 6 ജീവനുകള്‍

തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറു ജീവനുകള്‍.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കള്‍ അടങ്ങിയ കുടുംബത്തെയാണ് വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. അതിസാഹസികമായായിരുന്നു രക്ഷപ്പെടുത്തല്‍. 10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്‍പ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ…

Read More

ഒമാനിലെ ഇന്ധന സ്റ്റേഷനുകളിൽ പരിശോധനയുമായി അധികൃതർ

തെ​ക്ക​ൻ ബാത്തി​ന​യി​ലെ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ. സ്റ്റേ​ഷ​നു​ക​ൾ മ​തി​യാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും എ​ല്ലാ ച​ട്ട​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​റേ​റ്റി​ലു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​ന്ധ​ന ചി​ല്ല​റ വി​ൽ​പ​ന മേ​ഖ​ല​യി​ലെ സേ​വ​ന വ്യ​വ​സ്ഥ​ക​ളി​ലും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

Read More