
ഒമാനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് മടങ്ങിയെത്തി
വിവിധ മേഖലകളിൽ സഹകരണങ്ങൾ ഊട്ടിയുറപ്പിച്ചും ബന്ധങ്ങൾ ശക്തിപ്പെടുത്തിയും ഒമാനിലെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജ്യത്ത് മടങ്ങിയെത്തി. സന്ദർശനത്തിന്റെ ഭാഗമായി സാംസ്കാരികം, ശാസ്ത്രം, സാമൂഹികം, ആരോഗ്യം, മാധ്യമം, സാമ്പത്തികം, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ ജോലി, കാലാവസ്ഥാ ശാസ്ത്രം, മറ്റു മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 25 ധാരണപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയുണ്ടായി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ…