
‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പിന് ഒക്ടോബര്‍ 3ന് കൊടിയേറ്റം; ഔദ്യോഗിക ഗാനവുമായി ഐസിസി
വനിതാ ടി20 ലോകകപ്പ് കൊടിയേറാൻ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ഇതിനിടെ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ ഔദ്യോഗിക ഗാനത്തിന്റെ ടൈറ്റില്‍. ഒദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്കും വിഡിയോയും ചേര്‍ത്താണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഹൈലൈറ്റുകളെല്ലാം വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന, നിര്‍ബന്ധമായി കണ്ടിരിക്കേണ്ട കായിക പോരാട്ടമായിരിക്കും വനിതാ ടി20 ലോകകപ്പെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിനു ആരാധകരെ സൃഷ്ടിക്കുകയാണ്…