അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ ഇടപെടൽ വഴി നിയമനമെന്ന് ആരോപണം

അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ.നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്. സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അതേസമയം അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് നന്ദകുമാറിന് പുനർ നിയമനം നൽകിയത് എന്നാണ് നിലവിൽ ഉയരുന്ന ആരോപണം. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം…

Read More