
ലോക്സഭാ തെരഞ്ഞടുപ്പ്; സിപിഐ സ്ഥാനാർത്ഥികളായി, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ സി.എ അരുൺ കുമാറിനെ തന്നെ പരിഗണിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് മണിക്ക് നടക്കും. തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരത്തേക്ക് പന്ന്യന് പുറമെ കെ പ്രകാശ് ബാബു,സത്യന്‍ മൊകേരി എന്നീ പേരുകള്‍ കൂടി ഉയര്‍ന്നു വന്നിരുന്നു. മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്‍റെ പേരാണ്…