
കര്‍ണാടകയിലെ രാജസ്ഥാന്‍ ‘കല്യാണവീരന്‍’; കെണിയില്‍വീണത് 250ലേറെ സ്ത്രീകള്‍
വിവാഹത്തട്ടിപ്പു വാര്‍ത്തകള്‍ സര്‍വസാധാരണമാണ്. സ്ത്രീകളും പുരുഷന്മാരും പ്രതിസ്ഥാനത്തു വരുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ കര്‍ണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവില്‍ പിടിയിലായ രാജസ്ഥന്‍ സ്വദേശി നടത്തിയ വിവാഹത്തട്ടിപ്പുകള്‍ കേട്ട് എല്ലാവരുടെയും കണ്ണുതള്ളിപ്പോയി. ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി 250ലേറെ സ്ത്രീകളെയാണ് കബളിപ്പിച്ചത്. പലരില്‍നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പിന്നിരയായ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ബംഗളൂരു പോലീസ് പിടികൂടുന്നത്. മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍…