ലൈഫ് മിഷൻ കോഴക്കേസ്; ചോദ്യം ചെയ്യലിനായി സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡി ഓഫിസിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.  വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിക്കുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ…

Read More

‘അസഹിഷ്ണുതയുടെ കടന്നുകയറ്റം’; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമത്തിൽ അപലപിച്ച് നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ശക്തമായ ഭാഷയിൽ അപലപിച്ച് പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. മാധ്യമ സ്ഥാപനത്തിലെ അതിക്രമത്തിന് പിന്നിൽ കടുത്ത അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ  ഭയപ്പെടുത്തി പിന്മാറ്റാനാണ് നീക്കം. ആക്രമണം നേതൃത്വത്തിന്റെ അറിവോട് കൂടിയാണ്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവരെ സിപിഎം എന്തുവില കൊടുത്തും സംരക്ഷിക്കും. ആ ഉറപ്പ് ആക്രമണം നടത്തുന്നവർക്കുണ്ട്. നിയമസഭയ്ക്കകത്തും…

Read More

ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു….

Read More

ദോഹ തുറമുഖത്ത് കപ്പൽ റജിസ്‌ട്രേഷന് പുതിയ ഓഫിസ്

കപ്പലുകളുടെ റജിസ്ട്രേഷൻ നടപടികൾക്കായി ദോഹ തുറമുഖത്ത് പുതിയ ഓഫിസ് തുറന്നു. റജിസ്ട്രേഷൻ സ്വീകരിക്കൽ, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, എല്ലാത്തരം ചെറു കപ്പലുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായാണ് പുതിയ റജിസ്ട്രേഷൻ ഓഫിസ് തുറന്നത്. സമുദ്ര ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയം പുതിയ ഓഫിസ് തുറന്നത്.  ദോഹ തുറമുഖത്തെ പുതിയ ഓഫിസിന് പുറമെ അൽഖോർ, അൽ റുവൈസ് എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടത്തിലെ പ്രധാന ഓഫിസിലുമാണ് മാരിടൈം വാഹന റജിസ്ട്രേഷൻ ഓഫിസുകൾ.  

Read More