ഐസിയു പീഡനക്കേസ്; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതിയിൽ ഇടപട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിൻറെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ തീപിടുത്തം; രേഖകൾ കത്തി നശിച്ചു

ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. മിനിറ്റുകള്‍ക്കകം തന്നെ തീ നിയന്ത്രണ വിധേയമാക്കി. എസി യൂണിറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഈ ഭാഗത്തെ കംപ്യൂട്ടറുകളും രേഖകളും അടക്കം കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

Read More

ഫെഫ്ക തൊഴിലാളി സംഗമം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഫെഫ്ക തൊഴിലാളി സംഗമം സ്വാഗത സംഘം ഓഫീസ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്തു. ഫെഫ്ക അംഗങ്ങൾക്കായി നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്നും ഈ ആശയം ഒരു വൻ വിജയമാകും എന്ന കാര്യത്തിൽ സംശയമില്ല എന്നും മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. നന്മയുള്ള ഈ പദ്ധതിക്ക് എല്ലാ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. മന്ദിരത്തെക്കാൾ അംഗങ്ങളുടെ ആരോഗ്യത്തിന് ആണ് സംഘടന ശ്രമിച്ചത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഫെഫ്ക വർക്കിംഗ് സെക്രട്ടറി…

Read More

പി.എഫ്. തുക ലഭിച്ചില്ല; കൊച്ചിയിലെ ഓഫീസിലെത്തി  വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ മരിച്ചു

പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞദിവസമാണ് ശിവരാമന്‍ കൊച്ചിയിലെ പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ പി.എഫ്. ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ആറുവര്‍ഷമായി ഇത് ലഭിക്കാനായി ശിവരാമന്‍ പി.എഫ്. ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന്…

Read More

ബ്രിജ്ഭൂഷണിന്റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി

ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി. കായികമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്. ഗുസ്തി…

Read More

23ന് കോണ്‍ഗ്രസിൻ്റെ ഡിജിപി ഓഫീസ് മാർച്ച്‌; കെ. സുധാകരൻ നയിക്കും

നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്‍റെ  സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. നവ കേരള സദസ്സിന്‍റെ  സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ മാർച്ച് നയിക്കും.എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കു…

Read More

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല’: സുരേഷ് കുമാര്‍

തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ”കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും…

Read More

ആയുസുണ്ടായില്ല; നിയമന കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.തെറ്റില്ലാത്ത പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്.ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു…

Read More

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിലാണ് പരിശോധന. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാൽ…

Read More

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും…

Read More