ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിലെ ഓഫറുകൾ പ്രഖ്യാപിക്കാൻ ഇനി മുൻകൂർ അനുമതി വേണ്ട ; പ്രഖ്യാപനവുമായി വാണിജ്യ , വ്യവസായ മന്ത്രാലയം

ഒ​മാ​നി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും ന​ട​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​തീ​രു​മാ​നമെടു​ത്ത​ത്. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കാ​നും വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ന്യാ​യ​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​​തെ 30 ശ​ത​മാ​നം​വ​രെ ഇ​ള​വു​ക​ളും ഡി​സ്കൗ​ണ്ടും ന​ൽ​കാ​നേ പാ​ടു​ള്ളൂ. കി​ഴി​വു​ക​ളും പ്ര​മോ​ഷ​നൽ ഓ​ഫ​റു​ക​ളും ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ത്തി​ൽ കൂ​ടാ​നും…

Read More

20കാരൻറെ പാവക്കുട്ടി പ്രേമം…, അതിശയിച്ച് ലോകം; ഈ പ്രായത്തിലും കളിപ്പാട്ടമോ..?

എല്ലാവർക്കുമുണ്ടാകും, കുട്ടിക്കാലത്തു ഹൃദയത്തോടു ചേർന്നുനിൽക്കുന്ന, മറ്റുള്ളവയിൽനിന്നു വേറിട്ടുനിൽക്കുന്ന പ്രത്യേക പാവകൾ. യാത്ര ചെയ്യുമ്പേഴും അല്ലെങ്കിൽ ബന്ധുവീടുകളിലേക്കു വിരുന്നുപോകുമ്പോഴും ആ കളിപ്പാട്ടം കൂടെ കൂട്ടുകയും ചെയ്യും. ബാല്യത്തിൽ ഇത്തരം നിഷ്‌ക്കളങ്കതകൾ ഇല്ലാത്തവരായി ആരുണ്ട്! ഒരു പ്രായം കഴിഞ്ഞാൽ പാവകൾ ഷോകെയ്‌സിലേക്കു മാറും. കുട്ടിക്കാലത്തെ മധുരമുള്ള ഓർമകളായി ചിലർ വീടിനുള്ളിൽ സൂക്ഷിക്കും. അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ കളഞ്ഞുപോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ വേദനാജനകമായിരിക്കും അവസ്ഥ. സ്‌പെയിനിലെ പ്രധാനപ്പെട്ട നഗരമായ ബാഴ്‌സലോണയിൽ നടന്ന ഈ ‘പാവക്കഥ’ ഒരു കുട്ടിയുടേതല്ല, ഇരുപതു വയസുള്ള ചൈനീസ് പൗരൻറേതാണ്….

Read More

വ്യത്യസ്തം ഈ ആചാരം…; ഇന്ത്യൻ സൈനികർ വെള്ളവും സിഗററ്റും സമർപ്പിക്കുന്ന സ്മാരകം

വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. അതിൽനിന്നെല്ലാം മോചിതാരാകാനും സാധാരണക്കാർക്കു കഴിയാറുമില്ല. ഇന്ത്യൻ സൈനികർക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരത്തെക്കുറിച്ചു കേട്ടാൽ അദ്ഭുതപ്പെടും. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് ആ വിശ്വാസങ്ങൾ. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യയുടെ വിജയത്തിനായി നിരവധി സൈനികർക്കു ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. ഈ ധീരദേശാഭിമാനികളോടുള്ള ആദരസൂചകമായി അവരുടെ പേരുകളാണ് ഔട്ട്പോസ്റ്റുകൾക്ക് ബിഎസ്എഫ് നൽകിയിരിക്കുന്നത്. ചരിത്രമുറങ്ങിക്കിടക്കുന്ന രാജസ്ഥാനിലെ ജയ്സാൽമീരിലും നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന ഔട്ട്പോസ്റ്റുണ്ട്. വിശ്വനാഥ് എന്നാണ് ഈ പോസ്റ്റിന്റെ പേര്. ഇവിടെയത്തുന്നവർ വെള്ളവും ബീഡിയും…

Read More

ഫെഡറൽ ബാങ്ക് ജീവനക്കാർ കർഷകന്റെ വീട്ടിലെത്തി വായ്പ വാഗ്ദാനം ചെയ്തു; ഇത് സംശയത്തോടെ കാണണം; മന്ത്രി പി പ്രസാദ്

ആലപ്പുഴയിൽ ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ വീട്ടിൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ സന്ദർശിച്ചുവെന്നും എത്ര വായ്പ വേണമെങ്കിലും നൽകാമെന്ന് പറഞ്ഞുവെന്നും മന്ത്രി പി പ്രസാദ്. ഇത് സംശയത്തോടെ കാണണമെന്ന് പറഞ്ഞ മന്ത്രി, കർഷകൻ പ്രസാദ് മുമ്പ് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന വായ്പ ഇപ്പോൾ നൽകാമെന്ന് പറയുന്നതിന് എന്ത് മറുപടിയാണ് പറയേണ്ടതെന്നും ചോദിച്ചു. കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഹെക്ടറിൽ നിന്ന് എത്ര നെല്ല് ലഭിക്കും എന്ന…

Read More

തെലങ്കാനയിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

തെലങ്കാനയിൽ ആറ് ഗ്യാരന്‍റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങൾ.  വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്‍റർനെറ്റ്, 18 വയസ്സിന്…

Read More

വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപ; വിവരം നൽകിയാൽ 5000 രൂപ

 മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം. കേസിൽ എട്ട് ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് മലയാള വേദി പ്രവർത്തകർ ഇതിനായി രംഗത്ത് വന്നത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ…

Read More

ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ തങ്ങാം; അയോധ്യയിൽ താമസിക്കാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ച് പൂജാരി

എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. രാഹുലിനെ അയോധ്യയിലെ പ്രശസ്തമായ ഹനുമാൻഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാൻ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാനപൂജാരിയായ സഞ്ജയ് ദാസാണ് രാഹുലിനെ അയോധ്യയിലേക്ക് ക്ഷണിച്ചത്. രാഹുലിനെ അയോധ്യയിലേക്കു ക്ഷണിയ്ക്കുന്നതായും ക്ഷേത്രപരിസരത്തെ ആശ്രമത്തിൽ രാഹുൽ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു. എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടർന്ന് ഔദ്യോഗികവസതി ഒഴിയണമെന്ന് രാഹുലിന് ലോക്‌സഭാ സെക്രട്ടറിയേറ്റിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു….

Read More