ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി , ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി ; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ

ഒളിവില്‍ കഴി‍ഞ്ഞുവന്ന തട്ടിപ്പു കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ (47) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. വിജയകുമാർ എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴി സന്തോഷ് മോഹനൻ എന്നാക്കി മാറ്റി കോയമ്പത്തൂർ, വിയ്യൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഡോ. സന്തോഷ് മേനോൻ, സന്തോഷ്…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; അറസ്റ്റിലായ അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു കേസ് കൂടി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. അതേസമയം, ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി…

Read More