ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം; കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ നീക്കം

കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കേരള കോൺ​ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തി. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കേരള കോൺ​ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാ​ഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമാണ്. കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്ക് രമേശ് ചെന്നിത്തലയും മുൻകൈ എടുക്കും….

Read More

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; ‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’: 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം രേഖപ്പെടുത്തി. രേവതിയുടെ കുടുംബത്തിന് സാദ്ധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും അല്ലു വാ​ഗ്ദാനം ചെയ്തു. ‘ഈ വേദനയിൽ അവർ തനിച്ചല്ല, കുടുംബത്തെ നേരിട്ടു കാണും. എന്തൊക്കെയായാലും നഷ്ടം നികത്താനാവില്ല. അവർക്ക് ആവശ്യമായ എല്ലാ സഹായവും…

Read More

പ്രധാനമന്ത്രിയാകാന്‍ താൽപര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാം, നേതാവിന്റെ വാഗ്ദാനം: ഗഡ്കരി

 പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി പറഞ്ഞു. നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.  നിലവിൽ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിൻ ഗഡ്കരി. നിതീഷ് കുമാറിന്റെയും നവീൻ പട്നായിക്കിന്റെയും അടക്കം പിന്തുണയോടെയാണ് മൂന്നാം മോദി…

Read More

രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ല: ശ്രേയാംസ് കുമാർ

ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രസി‍ഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.  രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ  സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു…

Read More