ഒമാനിൽ അനുമതിയില്ലാതെ പണപിരിവ് നടത്തുന്നത് കുറ്റകരം

ഒമാനിൽ അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് കുറ്റകരമാണെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ പണപിരിവ് നടത്തുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൽ 299, 300 പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അനുമതിയില്ലാതെ പണംപിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. ഒമാനിലോ വിദേശത്തോ ഉപയോഗിക്കാനുള്ള പണപിരിവാണെങ്കിലും അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ പണം പിരിച്ചാൽ ഒരു മാസം മുതൽ…

Read More