
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും: കെസി വേണുഗോപാൽ
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നൽകുമെന്ന് കെസി വേണുഗോപാൽ. ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തിൽ സിനിമാ താരം രമേശ് പിഷാരടിയ്ക്കൊപ്പം വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെൽക്കർഷകയായ സുശീലയുടെ ആശങ്ക. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നൽകിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക…