
ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം.ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ കേസിലെ…