കാട്ടുപോത്തിന്‍റെ ആക്രമണം; മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കി സർക്കാർ

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാം എന്ന കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എബ്രഹാമിന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും, രണ്ട് ആൺമക്കൾക്കും താൽക്കാലിക ജോലി നൽകാൻ സർക്കാർ തയ്യാർ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കാം, സ്ഥിര ജോലി നൽകുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.  കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി…

Read More