
‘മനസ്സിലാകുന്ന രീതിയിൽ എഴുതണം’, ഡോക്ടർമാരുടെ കൈയെഴുത്ത് രീതി മാറ്റാൻ നിർദേശിച്ച് ഒഡീഷ ഹൈക്കോടതി
രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ എഴുതണമെന്ന് ഡോക്ടർമാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. ക്യാപിറ്റൽ ലെറ്ററിൽ അല്ലെങ്കിൽ ടൈപ്പ് ചെയ്യുന്ന രീതി സ്വീകരിക്കുന്നതിനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോടതിക്ക് മുമ്പാകെ വന്ന ഒരു കേസിൽ അനുബന്ധ രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്.കെ പനിഗ്രാഹിക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്…