ഒഡിഷ ട്രെയിന്‍ ദുരന്തം; അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കും

ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി) ആരംഭിച്ചു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കും. ദുരന്തം നടന്ന് നാലുമാസമായിട്ടും മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. ശരിയായ അവകാശികളെ കണ്ടെത്താനാകാത്ത 28 പേരുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പൗരസമിതി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചതായി ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മുതല്‍ മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി.ബി. ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍…

Read More