
ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ: കേസെടുത്ത് പൊലീസ്
എൻസിപി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ വിവാദ പരാമർശം നടത്തിയത്. പിന്നാലെ പൊലീസ് കേസെടുത്തു. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്യുഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന എൻഎസ്യുഐ പ്രസിഡന്റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ‘എൻസിപി…