
സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ; കേരളത്തിനെതിരെ വിജയം നേടി ഒഡീഷ
സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്‍റിൽ കേരളത്തിന് തോൽവി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 45-ആം ഓവറിൽ 198 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 29 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങിയ ക്യാപ്റ്റൻ സുശ്രീ ദേവദർശിനിയുടെ പ്രകടനമാണ് ഒഡീഷയ്ക്ക് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ഷാനിയും ദൃശ്യയും ചേർന്ന് മികച്ച തുടക്കമാണ്…