
ഇംഗ്ലണ്ടിന് എതിരായ ഏകദിന,ട്വൻ്റി പരമ്പര ; ജസ്പ്രീത് ബുംറ കളിക്കില്ല
അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്. ബുമ്രക്ക് വിശ്രമം അനുവദിക്കുമെങ്കിലും വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. ടി20 ക്രിക്കറ്റില്‍…