
വിചിത്ര ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്ത് നാസ
1600 അടി നീളവും 500 അടി വീതിയുമുള്ള വിചിത്ര ഛിന്നഗ്രഹത്തിന്റെ ചിത്രമെടുത്ത് നാസ. ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങുമായി വലുപ്പത്തിൽ താരതമ്യപ്പെടുത്താവുന്ന ഛിന്നഗ്രഹത്തിന് ഒരു സിഗാർ പോലെ നീണ്ട ഘടനയാണ്. 2011 എജി 5 എന്നു പേര് കൊടുത്തിട്ടുള്ള ഈ ഛിന്നഗ്രഹത്തിന്റെ ചിത്രം ദക്ഷിണ കലിഫോർണിയയിലെ നാസ സ്ഥാപനമായ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഗോൾഡ്സ്റ്റോൺ ടെലിസ്കോപ് സംവിധാനത്തിലാണ് പതിഞ്ഞത്. ഇതിനെ 2011ൽ തന്നെ കണ്ടെത്തിയിരുന്നു. ഭൂമിയുമായി സാമീപ്യം പുലർത്തുന്ന രീതിയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ള 1040 ഛിന്നഗ്രഹങ്ങളിൽ ഇതാണ്…