ഒമാനിൽ നിന്ന് യുഎഇയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നു; സർവീസ് ഒക്ടോബർ ഒന്നിന് ആരംഭിക്കും

ഒമാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ​മുവാസലാത്ത് ബസ്​ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതലാണ്​ സർവീസ്​. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവീസ്.​ 11.5 ഒമാനി റിയാൽ ആയിരിക്കും വൺവേ ടിക്കറ്റ്​ നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിയോടെ അൽഐനിലും വൈകീട്ട്​ 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ…

Read More

ദുബായ് കലിഗ്രഫി ബിനാലെ ഒക്ടോബർ 1 മുതൽ

ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 14-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷത, അറബിക് സംസ്‌കാരത്തിൽ കയ്യെഴുത്ത്, കൈയെഴുത്തുശാസ്ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം എന്നിവ ചൂണ്ടിക്കാട്ടുന്നതിനായാണ് ഈ ബിനാലെ സംഘടിപ്പിക്കുന്നത്. The Dubai Calligraphy Biennale, organised by @DubaiCulture, is set to commence on 1st October…

Read More

ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യം 5ജിയിലേക്ക്

രാജ്യത്ത് 5ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. ഒക്ടോബർ 12 മുതല്‍ 5ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് 5ജി സേവനം ലഭ്യമാക്കുക. ഈയടുത്താണ് 5ജി സ്പെക്ട്രം…

Read More