ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം…

Read More

ഐ.എഫ്.എ ഓണപ്പൂരം സീസൺ 2 ഒക്ടോബറിൽ

അ​ബൂ​ദ​ബി​യി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ല കാ​യി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​എ​ഫ്.​എ​യു​ടെ (ഐ​ഡി​യ​ൽ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ബൂ​ദ​ബി) മെ​ഗാ​ഷോ ഓ​ണ​പ്പൂ​രം സീ​സ​ൺ 2 ഒ​ക്ടോ​ബ​ർ 13 ഞാ​യ​റാ​ഴ്ച അ​ബൂ​ദ​ബി മു​സ​ഫ ഷൈ​നി​ങ് സ്റ്റാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വ​ടം​വ​ലി, പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, അ​സു​ര ബാ​ൻ​ഡി​ന്‍റെ 28 പേ​ര​ട​ങ്ങി​യ ശി​ങ്കാ​രി ഫ്യൂ​ഷ​ൻ ആ​ൻ​ഡ്​ നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്രോ​ഗ്രാ​മി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ലോ​ഞ്ചി​ങ്​ അ​ബൂ​ദ​ബി ബി.​ബി.​സി…

Read More

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ തികച്ചതിന് പിന്നാലെ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ തികച്ചതിന് പിന്നാലെ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുമതികൾ ഇന്ത്യയിലേക്ക് എത്തിച്ച കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സുപ്രധാന നേട്ടമാണ് ഇന്ത്യ പിന്നിട്ടിരിക്കുന്നത്. 100 മെഡലുകളെന്ന നാഴികകല്ല് ഇന്ത്യ പിന്നിട്ടതിന്റെ ആവേശത്തിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യത്തെ കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ന് നടന്ന കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം സ്വർണമണിഞ്ഞതോടെയാണ് രാജ്യത്തിന്റെ…

Read More

നബിദിനം; ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോർ ഒന്ന് 1 വരെ അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ഷാർജ എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. 2023 സെപ്റ്റംബർ 19-നാണ് ഷാർജ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ സർക്കാർ മന്ത്രാലയങ്ങൾ, ഓഫീസുകൾ തുടങ്ങിയവ സെപ്റ്റംബർ 28-ന് അവധിയായിരിക്കും. ഇതോടെ, വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിക്കൊണ്ട്, ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അവധിയായിരിക്കും. അവധിയ്ക്ക്…

Read More