
ദുരന്തമായി ടൈറ്റൻ; അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്
അറ്റ്ലാൻഡിക്കിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരാണ് മരിച്ചത് . ഓഷ്യൻഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരണം. ഏഴ് മീറ്റർ മാത്രം വലിപ്പമുള്ള പേടകത്തിൽ നിവർന്നു നിൽക്കാനാവാതെ ജീവൻ കയ്യിൽപിടിച്ചാണ് ഈ അഞ്ചുപേർ കഴിഞ്ഞ കുറച്ച ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പ്രതീക്ഷയായി നിന്നത്…