അഴിമതി അന്വേഷണം തടഞ്ഞു; ഫിജിയിലെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമക്ക് ജയിൽ ശിക്ഷ

പസഫിക് ദ്വീപ് രാജ്യമായ ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ. അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിനാണ് ഫിജിയുടെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസിൽ അഴിക്കുള്ളിലാവുന്നത്. 2022ൽ വോട്ടടുപ്പിൽ പുറത്ത് ആവുന്നത് വരെ 15 വർഷത്തിലധികമാണ് ഫ്രാങ്ക് ബൈനിമരാമ ഫിജിയെ നയിച്ചത്.  അന്തർദേശീയ തലത്തിൽ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള നടപടികളിലൂടെയും ഫ്രാങ്ക് ബൈനിമരാമ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഫ്രാങ്ക് ബൈനിമരാമയ്ക്ക് ജയിൽ ശിക്ഷ…

Read More

തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നു; 18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം: പൊലീസ്

പതിനെട്ടാം പടിക്ക് മേല്‍കൂര നിര്‍മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതില്‍ പൊലീസിന് വേഗത പോരെന്ന് ദേവസ്വം ബോര്‍ഡ് വിമര്‍ശിക്കുമ്ബോഴാണ് പൊലീസിന്റെ വിശദീകരണം. കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഫോള്‍ഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാര്‍പാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വര്‍ണ്ണം…

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവർ അഞ്ച് പേരും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹോണടിച്ചിട്ടും ഇവർ മാറിയില്ലെന്നായിരുന്നു ആരോപണം.  ഇവർക്ക് കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർഥികളാണ് ഇവർ.  നിഷിലെ അധികൃതർക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അർദ്ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്ത് എത്തി. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും പൊലീസ്…

Read More