രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ളത് ഗാന്ധി കുടുംബത്തിന്’: അശോക് ഗഹ്‌ലോത്

കോണ്‍ഗ്രസിന് നേതൃത്വം നല്‍കുകമാത്രം ചെയ്യുന്ന ഗാന്ധി കുടുംബത്തെ ബിജെപി ലക്ഷ്യംവെക്കുന്നത് എന്തിനാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ള കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി ഒരു പ്രധാന പദവിയും ആ കുടുംബത്തിലുള്ളവര്‍ വഹിക്കുന്നില്ല. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ എന്താണ് അവരെ വേദനിപ്പിക്കുന്നത്? എന്തിനാണ് അവരിത് ശ്രദ്ധിക്കുന്നത്? എന്തിനാണ് അവരെ ലക്ഷ്യം വെക്കുന്നത്?…

Read More