ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ?; മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാഭീഷണിയെന്നത് ആശങ്ക മാത്രം: സുപ്രീം കോടതി നിരീക്ഷണം

മുല്ലപ്പെരിയാർ അണക്കെട്ടിന്  സുര​ക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. 135 വർഷത്തെ കാലവർഷം അണകെട്ട് മറികടന്നത് ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചോദിച്ചു. 

Read More