കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല: ഹൈക്കോടതി

കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ  ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം…

Read More

‘കേരളത്തിൽ എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല’; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം തെറ്റാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി വരികയാണ്….

Read More

അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്

അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും.  കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ…

Read More

സുൽത്താൻ അൽ നെയാദിക്ക് വിശ്രമം; മൂന്നാഴ്ച നിരീക്ഷണത്തിൽ

യു.എ.ഇ.യുടെ ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നെയാദിക്ക് മൂന്നാഴ്ച വിശ്രമം നൽകും. ദീർഘകാല ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയിലെത്തുന്ന അൽ നെയാദി ഭൂമിയിലെ ജീവിതക്രമം ശീലിക്കാൻ മൂന്നാഴ്ച നിരീക്ഷണത്തിൽ തുടരും. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയിലെ ജീവിതക്രമം ശീലിക്കാൻ മൂന്നാഴ്ചയോളമാണ് ബഹിരാകാശസഞ്ചാരികൾക്ക് വേണ്ടിവരുന്ന സമയം. നാസയിലെ ഡോക്ടർമാരും വിദഗ്ധരുമായിരിക്കും അൽ നെയാദിയുടെ ആരോഗ്യനിലയ്ക്ക് അനുയോജ്യമായ ജീവിതക്രമം ക്രമീകരിക്കുക. ഗുരുത്വാകർഷണരീതിയിലേക്ക് ശരീരത്തെ പുനഃക്രമീകരിക്കാൻ സമയമെടുക്കും. അത് ക്രമാനുഗതമായി സംഭവിക്കുന്ന ഒരു…

Read More