
ഗവർണർക്കെതിരെ അസഭ്യപരാമർശവുമായി എം.എം മണി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നാണ് എം എം മണിയുടെ അധിക്ഷേപ വാക്കുകൾ. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എംഎം മണി ആക്ഷേപിച്ചു. ഗവർണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു…