
അൻവറിനോട് മതിപ്പും എതിർപ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് പറഞ്ഞതിൽ ദുഷ്ടലാക്ക്: കെ. സുധാകരന്‍
പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യും. ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം, അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യും. അൻവറിന്‍റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ല.അൻവറിന്‍റേത് അൻവറിന്‍റെ മാത്രം അഭിപ്രായമാണ്.അൻവറിന് എതിരും അനുകൂലവും അല്ല.അനുകൂലിക്കേണ്ട സ്ഥിതിയിൽ അല്ല അൻവറുള്ളത്.നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെയും ഡിസിസി പ്രസിഡണ്ട് ജോയിയെയും എതിർചേരിയിലാക്കി കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് അൻവറിന്‍റെ നീക്കം.നിലമ്പൂർ…