
ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കി; ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി
ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. മഹേശ്വർ കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസായ ഒരു മകനുമുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി റീൽ വീഡിയോകൾ ചെയ്തിരുന്നു. ഇവർക്ക് 9,500ലധികം ഫോളോവേഴ്സ്…