
അഞ്ചുതെങ്ങ് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
അഞ്ചുതെങ്ങ് കായിക്കര സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര മൂലൈതോട്ടം കൊച്ചുപറമ്പിൽവീട്ടിൽ മോഹൻദാസ് ശാന്ത ദമ്പതികളുടെ മകൻ അമിതദാസ് (50) ആണ് അബുദാബിയിൽവച്ച് മരണപ്പെട്ടത്. 30 വർഷത്തോളം പ്രവാസജീവിതം നയിച്ച അമിതദാസ് യുഎഇ യിലെ പ്രമുഖ കമ്പനിയായ മോഡേൺ ബേക്കറിയുടെ അബുദാബി ബ്രാഞ്ച് മാനേജർ ആയിരുന്നു.കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏപ്രിലിൽ താമസസ്ഥലത്ത് വച്ച് ബ്ലഡ് പ്രഷർ വർദ്ധിച്ചതോടെ സ്‌ട്രോക്ക് വരുകരും തുടർന്ന് കോമ സ്റ്റേജിൽ ആകുകയുമായിരുന്ന അമിതദാസ് അബുദാബി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു…